Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Court

ഡ​ൽ​ഹി ക​ലാ​പ ഗൂ​ഢാ​ലോ​ച​ന കേ​സ്: ഉ​മ​ർ ഖാ​ലി​ദി​ന്‍റെ​യും ഷ​ർ​ജീ​ൽ ഇ​മാ​മി​ന്‍റെ​യും ജാ​മ്യാ​പേ​ക്ഷ ത​ള്ളി

ന്യൂ​ഡ​ൽ​ഹി: 2020-ലെ ​വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ഉ​മ​ർ ഖാ​ലി​ദ്, ഷ​ർ​ജീ​ൽ ഇ​മാം എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ൾ ഡ​ൽ​ഹി കോ​ട​തി ത​ള്ളി. ക​ർ​ക​ർ​ദൂ​മ കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി സ​മീ​ർ ബാ​ജ്പേ​യി ആ​ണ് ജാ​മ്യാ​പേ​ക്ഷ​ക​ൾ ത​ള്ളി​ക്കൊ​ണ്ട് ഉ​ത്ത​ര​വി​ട്ട​ത്. യു​എ​പി​എ നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ൻ താ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്ന് ജ​ഡ്ജി വ്യ​ക്ത​മാ​ക്കി. കേ​സി​ലെ സം​ര​ക്ഷി​ത സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ർ​ത്തി​യാ​കു​ക​യോ അ​ല്ലെ​ങ്കി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് തീ​യ​തി മു​ത​ൽ ഒ​രു വ​ർ​ഷം തി​ക​യു​ക​യോ ചെ​യ്യു​ന്ന​ത് വ​രെ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഇ​വ​ർ​ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും, അ​വ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

ജ​നു​വ​രി അ​ഞ്ചി​ന് സു​പ്രീം​കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നെ​ങ്കി​ലും, തു​ട​ർ​ന്നു​ണ്ടാ​യ ജു​ഡീ​ഷ്യ​ൽ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യെ​ന്നും, അ​തി​നാ​ൽ പു​തി​യ ജാ​മ്യാ​പേ​ക്ഷ നി​ല​നി​ൽ​ക്കു​മെ​ന്നും ഉമർ ഖാ​ലി​ദ് വാ​ദി​ച്ചു. ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട് ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഷർജീൽ ഇ​മാം വാ​ദി​ച്ചു. വി​ചാ​ര​ണ കൂ​ടാ​തെ ആ​റ് വ​ർ​ഷ​ത്തോ​ള​മാ​യി താ​ൻ ത​ട​വി​ലാ​ണെ​ന്നും, കേ​സി​ൽ ഇ​തു​വ​രെ കു​റ്റ​പ​ത്രം പോ​ലും ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വി​ചാ​ര​ണ നീ​ണ്ടു​പോ​കു​ന്ന​ത് വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ഇ​രു​വ​രും കോ​ട​തി​യി​ൽ വാ​ദി​ച്ചെ​ങ്കി​ലും, കോ​ട​തി ഈ ​വാ​ദ​ങ്ങ​ൾ ത​ള്ളി. 

  

National

ഗോ​വ നി​ശാ​ക്ല​ബ് ദു​ര​ന്തം; ലൂ​ത്ര സ​ഹോ​ദ​ര​ൻ​മാ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഡ​ൽ​ഹി കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഗോ​വാ നി​ശാ​ക്ല​ബ് തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ലൂ​ത്ര സ​ഹോ​ദ​ര​ൻ​മാ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഡ​ൽ​ഹി കോ​ട​തി. രോ​ഹി​ണി കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി വ​ന്ദ​ന​യാ​ണ് ഇ​രു​വ​ർ​ക്കും ജാ​മ്യം നി​ഷേ​ധി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

തീ​പി​ടി​ത്ത​മു​ണ്ടാ​യ "ബൈ ​റോ​മി​യോ ലെ​യ്ൻ' എ​ന്ന നി​ശാ​ക്ല​ബ് ഉ​ട​മ​ക​ളാ​യ സൗ​ര​ഭ് ലു​ത്ര​യും ഗൗ​ര​വ് ലു​ത്ര​യു​മാ​ണ് ജാ​മ്യം തേ​ടി ഡ​ൽ​ഹി രോ​ഹി​ണി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​രു​വ​രും നി​ല​വി​ൽ താ​യ്‌​ലാ​ൻ​ഡ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

ബൈ ​റോ​മി​യോ ലെ​യ്ൻ ക്ല​ബി​ൽ തീ​പി​ടി​ച്ച് 25പേ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​രു​വ​രും രാ​ജ്യം​വി​ട്ടി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ഇ​ന്‍റ​ർ​പോ​ൾ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​വി​ച്ചി​രു​ന്നു. താ​യ്‌​ല​ൻ​ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​വ​രെ ഉ​ട​ന്‍ ഇ​ന്ത്യ​യി​ലേ​ക്ക​യ​ക്കും.

സം​ഭ​വ​ത്തി​ല്‍ ഇ​നി​യും പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് ഗോ​വ പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. നി​ശാ​ക്ല​ബ് സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​യാ​യ ബ്രി​ട്ടീ​ഷ് പൗ​ര​നെ​യും കേ​സി​ല്‍ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ലെ സു​ര​ക്ഷാ വീ​ഴ്ച്ച​ക​ളെ​കു​റി​ച്ച് വി​ശ​ദ​മാ​യ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യി​യെ ഷൂ ​എ​റി​ഞ്ഞ അ​ഭി​ഭാ​ഷ​ക​നെ ചെ​രു​പ്പൂ​രി അ​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യി​ക്കു നേ​രെ ഷൂ ​വ​ലി​ച്ചെ​റി​യാ​ൻ ശ്ര​മി​ച്ച അ​ഭി​ഭാ​ഷ​ൻ രാ​കേ​ഷ് കി​ഷോ​റി​ന് നേ​രെ ആ​ക്ര​മ​ണം. ഒ​രാ​ൾ രാ​കേ​ഷ് കി​ഷോ​റി​നെ ചെ​രു​പ്പു​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ ക​ർ​ക​ർ​ദൂ​മ കോ​ട​തി പ​രി​സ​ര​ത്തു​വ​ച്ചാ​ണ് സം​ഭ​വം. സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ ഇ​വ​രെ പി​ടി​ച്ചു​മാ​റ്റി​യ​ത്. രാ​കേ​ഷ് കു​ഷോ​റി​ന് പ​രി​ക്കി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കി​ടെ ചീ​ഫ്‌ ജ​സ്‌​റ്റീ​സ്‌ ബി.​ആ​ർ. ഗ​വാ​യി​ക്കു​നേ​രെ അ​ഭി​ഭാ​ഷ​ക​ൻ രാ​കേ​ഷ്‌ കി​ഷോ​ർ ഷൂ ​എ​റി​യാ​ൻ ശ്ര​മി​ച്ച​ത്.

"സ​നാ​ത​ന ധ​ർ​മ​ത്തോ​ടു​ള്ള അ​നാ​ദ​രം ഇ​ന്ത്യ സ​ഹി​ക്കി​ല്ലെ​ന്ന' മു​ദ്രാ​വാ​ക്യം വി​ളി​ച്ചു കൊ​ണ്ടാ​ണ് രാ​കേ​ഷ് കി​ഷോ​ർ ഷൂ ​എ​റി​ഞ്ഞ​തെ​ന്ന് കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് അ​ഭി​ഭാ​ഷ​ക​ർ പ​റ​ഞ്ഞു.

ഇ​ന്ന​ത്തെ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

National

പൗ​ര​ത്വം നേ​ടും മു​ൻ​പ് വോ​ട്ട​ർ പ​ട്ടി​ക​യി​ലി​ടം നേ​ടി​യെ​ന്ന ഹ​ർ​ജി; സോ​ണി​യ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ്. പൗ​ര​ത്വം നേ​ടും മു​ൻ​പ് വോ​ട്ട​ർ പ​ട്ടി​ക​യി​ലി​ടം നേ​ടി​യെ​ന്ന ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി​യാ​ണ് സോ​ണി​യ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്.

സോ​ണി​യ ഇ​ന്ത്യ​ൻ പൗ​ര​ത്വം നേ​ടി​യ​ത് 1983-ലാ​ണെ​ന്നും 1980-ൽ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം. ഹ​ർ​ജി ജ​നു​വ​രി ആ​റി​ന് പ​രി​ഗ​ണി​ക്കും.

മ​ജി​സ്‌​ട്രേ​റ്റ് ഹാ​ർ​ജി​ത് സിം​ഗ് ജ​സ്പാ​ൽ ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഈ ​വി​ഷ​യ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നാ​ണ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജെ​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി ഉ​പാ​ധ്യാ​യ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. 1980-81-ലെ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ സോ​ണി​യാ ഗാ​ന്ധി​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യ ന​ട​പ​ടി നി​യ​മ​പ​ര​മ​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Latest News

Corehub Up